എമ്മാതിരി ഏറാണ്! കണ്ണ് തുറക്കാന്‍ കഴിയാതെ ഓറഞ്ച് പട, ഇടിമിന്നലായി യാന്‍സന്‍
Sports News
എമ്മാതിരി ഏറാണ്! കണ്ണ് തുറക്കാന്‍ കഴിയാതെ ഓറഞ്ച് പട, ഇടിമിന്നലായി യാന്‍സന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 8:53 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നസാവു കൗണ്ടി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ്ങിന് അനുയോജ്യമായ പിച്ചില്‍ കൃത്യമായാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ ടോസ് തെരഞ്ഞെടുത്തത്.

ഓപ്പണര്‍ മൈക്കല്‍ ലിവിറ്റിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്. മാര്‍ക്കോയാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മൈക്കല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കയ്യില്‍ എത്തുകയായിരുന്നു. മൂന്നാം ഓവറില്‍ ഒട്ടിലിയല്‍ ബാര്‍ഡ്മാന്‍ എറിഞ്ഞ പന്ത് എഡ്ജായി മാര്‍ക്കോ യാന്‍സന്റെകയ്യിലെത്തുകയായിരുന്നു മാക്‌സ് ഒഡൗഡ്.

വെറും രണ്ട് റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ തന്റെ സ്‌പെല്ലിന് തിരികെ വന്ന യാന്‍സന്‍ വീണ്ടും അമ്പരപ്പിക്കുകയായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തില്‍ വിക്രം ജിത് സിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് യാന്‍സന്‍ തകര്‍ത്താടിയത്.

നിലവില്‍ കളി പുരോഗമിക്കുമ്പോള്‍ 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് നെതര്‍ലാന്ഡ്‌സ് നേടിയത്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്റിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റ്ന്‍ സ്റ്റബ്‌സ്, ഹെന്റിക്ക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കാഗീസോ റബാദ, അന്റിച്ച് നോര്‍ക്യ, ഒട്ടീണിയല്‍ ബാര്‍ഡ്മാന്‍

നെതര്‍ലാന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍: മൈക്കിള്‍ ലെ, മാക്‌സ് ഒ ഡൗഡ്, വിക്രംജിത്ത് സിങ്, സിബ്രാന്‍ഡ് എന്‍ഗള്‍ബ്രേറ്റ്, സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബാസ് ഡി ലീഡ്, തേജ നിദാമനുറു, ലോഗന്‍ വാന്‍ മീകരന്‍, ടിം പ്രിംഗിള്‍, പോള്‍ വാന്‍ മീകരന്‍, വിവിയന്‍ കിന്‍മ

 

Content Highlight: Marco Jansen Great Bowling against Netherlands