| Friday, 28th June 2013, 12:52 pm

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##യുവജന മാര്‍ച്ചില്‍ സംഘര്‍ഷം. ഇടത് യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. []

പോലീസ് കണ്ണീര്‍ വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

സോളാര്‍ പാനല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഇടത് യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

ബാരിക്കേഡുകള്‍ തകര്‍ക്കാനായി മുന്നോട്ട് വന്ന പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ഗ്രനേഡുകളും പോലീസ് വലിച്ചെറിയുകയായിരുന്നു.

ഗ്രനേഡ് പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുദ്രാവാക്യം വിളിയോടു കൂടെ ഇവിടെ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് ബാരിക്കേഡിന് മുന്നില്‍ കുത്തിയിരിക്കുന്നുണ്ട്.

എന്നാല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തായി പോലീസും സജ്ജമായിട്ടുണ്ട്.

ബാരിക്കേഡ് തകര്‍ക്കാനായി വീണ്ടും വന്ന പ്രവര്‍ത്തകരെ പോലീസ് ടിയര്‍ ഗ്യാസും കണ്ണീര്‍വാതകവും ഉപയോഗിച്ച് വിരട്ടിയോടിച്ചു. എന്നാല്‍ തിരിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കുകയാണ്.

We use cookies to give you the best possible experience. Learn more