| Sunday, 25th March 2018, 10:27 am

ഞങ്ങള്‍ക്കു വേണ്ടത് ബുള്ളറ്റുകളല്ല, പുസ്തകങ്ങളാണ്; അമേരിക്കയെ വിറപ്പിച്ച് 'മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്', ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുനിയന്ത്രണം ശക്തമാക്കാനാവശ്യപ്പെട്ട് വന്‍ മാര്‍ച്ചുകള്‍. മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞമാസം ഫ്‌ളോറിഡയിലെ ഒരു സ്‌കൂളില്‍ 17 വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ച സംഭവത്തോടെയാണ് തോക്കുനിയന്ത്രണം ശക്തമാക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നത്. ഇതിനുമുന്‍പും സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടിരുന്നു.


Also Read: ‘ഒറ്റപ്പെട്ട് ബി.ജെ.പി’; ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍.ഡി.എ വിട്ടു; വിശ്വസ വഞ്ചനകാട്ടിയെന്ന് ആരോപണം


നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സെമി ഓട്ടോമാറ്റിക് തോക്കുകളുടെ വില്‍പ്പനയ്ക്ക് അമേരിക്കയില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതു നിരോധിച്ചതു കൊണ്ടു മാത്രം പ്രയോജനമില്ലെന്നും കൂടുതല്‍ നടപടികള്‍ വേണമെന്നുമാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.

അഞ്ചു ലക്ഷത്തോളം പേര്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തതായാണ് വിവരം. സ്ത്രീ പങ്കാളിത്തം കൊണ്ട് മാര്‍ച്ച് ശ്രദ്ധേയമാവുകയും ചെയ്തു. ഗായിക അരീന ഗ്രനേഡ്, സംഗീത സംവിധായകനായ ലിന്‍ മാന്വല്‍ മിറാന്‍ഡ എന്നിവര്‍ മാര്‍ച്ചിനു പിന്തുണ അറിയിച്ച് സംഗീത പരിപാടി അവതരിപ്പിച്ചു.

കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി പ്രതിഷേധക്കാര്‍

ഹോളിവുഡ് താരം അമി ഷൂമര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
അമേരിക്കയില്‍ തോക്കുനിയന്ത്രണം സംബന്ധിച്ച പുതിയ സര്‍വേയില്‍ 69 ശതമാനം ആളുകള്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യപ്പെട്ടത്. 2016ല്‍ ഇത് 61 ശതമാനം ആയിരുന്നു.

അമേരിക്കന്‍ ഭരണഘടനയില്‍ രണ്ടാം അനുച്ഛേദം അനുസരിച്ച് തോക്ക് കൈവശം വയ്ക്കുന്നതിന് അവകാശം നല്‍കുന്നുണ്ട്.

പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ കാണാം:

ഗായിക മിലെയ് സൈറസ് പ്രതിഷേധത്തിനിടെ

ഹോളിവുഡ് താരം അമി ഷൂമര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു

മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് റാലിയുടെ സാറ്റലൈറ്റ് ചിത്രം

ചിത്രങ്ങള്‍ കടപ്പാട്: യു.എസ്.എ ടുഡേ, എ.എഫ്.പി, റോയിട്ടേഴ്‌സ്‌

We use cookies to give you the best possible experience. Learn more