| Wednesday, 25th April 2012, 2:23 pm

ടോള്‍ കൊള്ളയ്ക്കും ദേശീയപാത സ്വകാര്യ വല്‍ക്കരണത്തിനുമെതിരെ ഉജ്ജ്വല ജനകീയ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ഒ.ടി കൊള്ളയ്ക്കും ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ സെക്രട്ടറിയേറ്റിലേയ്ക്ക് ഉജ്ജ്വല ജനകീയ മാര്‍ച്ച്. പാലിയേക്കരയിലെ നിയമ വിരുദ്ധമായ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുക, പൊതു റോഡുകള്‍ സ്വകാര്യ വല്‍ക്കാതിരിക്കുക, സഞ്ചാര സ്വാതന്ത്യം സംരക്ഷിക്കുക എന്നി മുദ്രാവാക്ക്യങ്ങള്‍ ഉന്നയിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ഏപ്രില്‍ 20 ആരംഭിച്ച ജാഥയാണ് ബഹുജനമാര്‍ച്ചോടെ സെക്രട്ടറിയേറ്റിനുമുന്നില്‍ സമാപിച്ചത്. വഴിനടക്കാനുള്ള സ്വാതന്ത്രത്തെ കുത്തകള്‍ക്ക് തിറെഴുതുന്നതിനെതിരായ ശക്തമായ താക്കീതായി മാറി ബഹുജനമാര്‍ച്ച്.

പോസ്‌കോ സമര നേതാവ് അബയ്‌സാഹു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോള്‍ വിരുദ്ദ സംയുക്ത സമര സമിതി കണ്‍വീനര്‍ പി ജെ മോന്‍സി, സുഗതകുമാരി, കാനായി കുഞ്ഞിരാമന്‍, ദേശീയപാത സംരക്ഷണസമിതി കണ്‍വീനര്‍ സി ആര്‍ നീലകണഠന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഹാഷിം ചേന്ദാമ്പിളി, പ്രകാശ് മോനോന്‍, ആര്‍ അജയന്‍,.ഹരിഹരന്‍. ടി എല്‍ സന്തോഷ്, ജി എസ് പത്മകുമാര്‍ (എസ് യു സി ഐ) സാജിദ് (സോളിഡാരിറ്റി) പി എന്‍ പോവിന്റെ (സിപി ഐ എം എല്‍) പി സി ഉണ്ണിചെക്കന്‍ (സിപി ഐ എം എല്‍ റെഡ്ഫള്ാഗ്) എം ഷാജര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ ആദ്യാമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട മണ്ണുത്തി ഇടപ്പളി റോഡിലെ ടോല്‍ പിരിവിനെതിരെ കഴിഞ്ഞ രണ്ടുമാസമായി അനിശ്ചിത കാല സമരം നടക്കുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് തവണ ടോള്‍ പിരിവ് നിര്‍ത്തിവച്ചെങ്കിലും പോലീസ് സനാഹത്തോടെ ടോള്‍ ആരംഭിക്കുകയായിരുന്നു. പല തവണ സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടോള്‍ പിരിവിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാല്‍പ്പതിലധികം വിവിധ സംഘടനകളുട നേതൃത്വത്തിലാണ് ടോര്‍ പിരിവിനെതിരായി പാലിയേക്കരയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നത്.

Malayalam News

Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more