Malayalam Cinema
മരട് ഫ്‌ളാറ്റ് വിഷയം വെള്ളിത്തിരയിലേക്ക്; 'മരട് 357' സംവിധാനം കണ്ണന്‍ താമരക്കുളം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Nov 20, 10:01 am
Wednesday, 20th November 2019, 3:31 pm

കൊച്ചി:കേരളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മരട് ഫളാറ്റ് വിഷയം സിനിമയാകുന്നു. ‘മരട് 357’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളം ആണ്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ ആരൊക്കെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. നേരത്തെ പട്ടാഭിരാമന് വേണ്ടിയും മൂവരും ഒന്നിച്ചിരുന്നു. ബില്‍ഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്‌ലാറ്റിന് എങ്ങനെ നിര്‍മാണാവകാശം കിട്ടി. അതില്‍ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്‌ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാന്‍ ശ്രമിക്കുന്നു.’ എന്നാണ് ചിത്രത്തിനെ കുറിച്ച് കണ്ണന്‍ താമരക്കുളം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രവി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന ഫോര്‍ മ്യൂസിക്‌സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീതം. വാര്‍ത്താപ്രചരണം എ.എസ്.ദിനേശ്

Doolnews Video