വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച ശേഷം രവി ജാദവ് ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി നല്കാന് സെന്‍സര്‍ ബോര്‍ഡ്. ഒരു കട്ട് പോലും ഇല്ലാതെയാണ് മറാത്തി ചിത്രമായ ന്യൂഡിന് പ്രദര്‍ശാനുമതി നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ സ്പെഷ്യല്‍ ജ്യൂറിയാണ് ന്യൂഡിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരം വിദ്യാ ബാലന് ഉള്‍പ്പെടുന്ന പ്രത്യേക ജ്യൂറി സംഘമാണ് ചിത്രത്തിന് അനുമതി നല്‍കിയത്.
പ്രദര്‍ശനാനുമതിക്കായി ജ്യൂറിയുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം കണ്ടതിനുശേഷം ബോര്‍ഡിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ന്യൂഡ് അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചുവെന്നാണ് സംവിധായകനായ രവി ജാദവ് പറഞ്ഞത്.
അതേസമയം മുന്നേ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രമായിരുന്നു ന്യൂഡ്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.