രാത്രി 8 ന് ആരംഭിച്ച യോഗം പുലര്‍ച്ചെ 3 വരെ; ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക കരുനീക്കവുമായി ബി.ജെ.പി
Delhi
രാത്രി 8 ന് ആരംഭിച്ച യോഗം പുലര്‍ച്ചെ 3 വരെ; ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക കരുനീക്കവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 9:58 am

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായി ബി.ജെ.പി യോഗം നീണ്ടത് 7 മണിക്കൂര്‍. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗം ഞായറാഴ്ച്ച രാത്രി 8 നായിരുന്നു ആരംഭിച്ചത്. ഇത് പുലര്‍ച്ചെ 3 വരെ നീണ്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത്ഷാ, ജെ.പി നഡ്ഡാ, പ്രകാശ് ജാവേദ്ക്കര്‍ എന്നിവരുടേ നേതൃത്വത്തിലായിരുന്നു യോഗം.

ഫെബ്രുവരി എട്ടിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

45 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്നലത്തെ ബി.ജെ.പി യോഗത്തില്‍ തയ്യാറാക്കിയത്. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി തിങ്കളാഴ്ച്ച വീണ്ടും യോഗം ചേരും. പുതുമുഖങ്ങളെയാണ് ബി.ജെ.പി ഇത്തവണ ദല്‍ഹിയില്‍ മത്സരിപ്പിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ദല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രധാനമായും ആംആദ്മി ബി.ജെ.പി കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നത് അതീഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ