| Wednesday, 25th July 2018, 6:18 pm

മറാത്താ ബന്ദ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ സമുദായം പ്രഖ്യാപിച്ച ബന്ദ് പിന്‍വലിച്ചു. അനിഷ്ടസംഭവങ്ങള്‍ക്ക് അയവില്ലായതായതോടെയാണ് ബന്ദ് പിന്‍വലിച്ചത്.

അതേസമയം, സമാധാനപരമായ പ്രതിഷേധം വരും ദിവസങ്ങളില്‍ തുടരുമെന്ന് മറാത്താ ക്രാന്തി മോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു. പലയിടത്തും പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലോക്കല്‍, ട്രെയിന്‍ സര്‍വീസുകള്‍ പലതും തടസപ്പെട്ടു.

സമരം പിന്‍വലിക്കുന്നതായി നേതാക്കള്‍ അറിയിച്ചിട്ടും താനെയിലും നവി മുംബയിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സമരം പിന്‍വലിച്ചിട്ടില്ലെന്നും തുടരുമെന്നുമാണ് അവരുടെ നിലപാട്. സമരം പിന്‍വലിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടും അണികള്‍ പിന്മറാന്‍ തയ്യാറാകാത്തത് പൊലീസിന് പുതിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ALSO READ: “ഞങ്ങളെ കുറിച്ച് പുറംലോകമറിയാന്‍ ഒരു ജീവന്‍ കൊടുക്കേണ്ടി വന്നു”: അഭിമന്യുവിന്റെ സ്വപ്നം പേറുന്ന വട്ടവടക്കാര്‍

നേരത്തെ സമരത്തിനിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രക്ഷോഭകന്‍ ജഗനാഥ് സൊനാവ്നെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു.

താനെയിലെ മജിവാഡാ പാലത്തില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. താനെയിലെ പലയിടങ്ങളിലും പ്രക്ഷോഭകര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിച്ചു. നവി മുംബൈയിലും താനെയുടെ പരിസര പ്രദേശങ്ങളിലും പൊതു ബസുകള്‍ക്കുനേരെ ആക്രമണമുണ്ടായി. കല്ലേറിന്റെ പശ്ചാത്തലത്തില്‍ പലയിടത്തും ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ദാദര്‍ ചെമ്പര്‍ മേഖലയില്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ നടന്നു.

കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഔറംഗാബാദിലെ ഗോദാവരി നദിയ്ക്കു മുകളിലുള്ള പാലത്തില്‍ നിന്നും താഴേക്ക് ചാടി 27 കാരനായ കാകാസാഹബ് ഷിന്റെ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മറാത്താ വിഭാഗം മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more