| Monday, 25th October 2021, 3:51 pm

തിയേറ്ററുകള്‍ തുറന്നിട്ടും മരയ്ക്കാര്‍ ഒ.ടി.ടിയിലേക്ക്?; സൂചന നല്‍കി ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

റിലീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ സാധ്യത പരിശേധിക്കുന്നുണ്ടെന്നാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരയ്ക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

’50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണ സിനിമകള്‍ക്ക് മുതലാകും. പക്ഷേ കുഞ്ഞാലി മരയ്ക്കാരിന് അത് പറ്റില്ല.

മരയ്ക്കാര്‍ പോലുള്ള ഒരു സിനിമ 50 ശതമാനം ആളുകള്‍ വെച്ച് തിയേര്‌ററില്‍ റിലീസ് ചെയ്ത്, അതിനിടയില്‍ വേറെയും കുറേ സിനിമകളും പുറത്തിറങ്ങി, കൂട്ടത്തില്‍ കളിച്ച് മുതലാവുന്ന ഒരു കാലമല്ലാത്തതുകൊണ്ട് തിയേറ്റിലോ, ഒ.ടി.ടിയിലോ എന്നുള്ള ആലോചനയിലാണ്.

മുതല്‍മുടക്ക് തിരിച്ചു പിടിക്കാനുള്ള സാഹചര്യം ഉണ്ടോ എന്നാണ് പ്രധാനമായും നമ്മള്‍ ആലോചിക്കുന്നത്. ആ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്താലുള്ള കുഴപ്പം എന്താണെന്ന് ചിന്തിക്കുന്നത്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Marakkar to OTT release ?

We use cookies to give you the best possible experience. Learn more