| Thursday, 2nd December 2021, 7:36 pm

മരക്കാര്‍ ക്ലൈമാക്‌സ് ചോര്‍ന്നു; ദൃശ്യങ്ങള്‍ യൂട്യൂബില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നു.

ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ യുട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടത്.

തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിക്കുന്നത്. നായകന്‍ മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്.

ക്ലൈമാക്സ് സീന്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സിനിമയുടെ വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

മരക്കാരിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും ആരോപണമുണ്ട്. സിനിമയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Marakkar movie climax leaked

We use cookies to give you the best possible experience. Learn more