| Friday, 3rd December 2021, 10:13 pm

പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം; മരക്കാര്‍, ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ട പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ടെന്നും പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

നേരത്തെ നടന്‍ മോഹന്‍ലാലും പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് എത്തിയിരുന്നു. ‘ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങള്‍ക്ക് സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല, അതിനാല്‍ മരക്കാര്‍ ടീമിന് മുഴുവന്‍ നന്ദി പറയുന്നു’. എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Marakkar Director Priyadarshan thanks the audience Who watch Marakkar arabikadalinte simham

Latest Stories

We use cookies to give you the best possible experience. Learn more