| Sunday, 10th May 2020, 2:59 pm

മോഹൻലാലിന്റെ മരക്കാറും ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ഡിജിറ്റലായി എത്തുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 സിനിമാ മേഖയിൽ വലിയ തകർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് സർക്കാർ അനുമതി നൽകിയത് ചെറിയ ആശ്വാസം നൽകിയെങ്കിലും തിയേറ്ററുകൾ തുറക്കാൻ ചുരുങ്ങിയത് നാല് മാസമെങ്കിലും എടുക്കുമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫ് പറയുന്നത്.

അതിനിടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന മോ​ഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹവും ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ഡിജിറ്റൽ റിലീസ് ചെയ്യുമോ എന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. സെൻസറിങ്ങ് കഴിഞ്ഞ സിനിമകൾക്ക് മാത്രമേ ഡിജിറ്റൽ റിലീസിങ്ങ് സാധ്യത ഉപയോ​ഗപ്പെടുത്താൻ കഴിയൂ എന്ന് പറഞ്ഞ ആന്റോ ജോസഫ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റേയും കിലോമീറ്റേഴ്സ് ആൻ‍ഡ് കിലോമീറ്റേഴ്സിന്റെയും സെൻസറിങ്ങ് പണികൾ പൂർത്തിയായത് ആണെന്ന് പറഞ്ഞു.

അതേ സമയം ബി​ഗ് ബജറ്റിൽ ഇറങ്ങുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഇനിയും സമയം എടുക്കുമെന്നാണ് ആന്റോ ജോസഫ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ കരുതപ്പെടുന്നത് കേരളത്തിൽ തിയേറ്ററുകൾ ആ​ഗസ്ത് മാസത്തോടെയെങ്കിലും തുറന്ന് പ്രവർത്തിക്കാൻ സാധിക്കും എന്നാണ്. എന്നാൽ ബി​ഗ് ബജറ്റ് ചിത്രങ്ങൾ ​പലതും ​ഗൾഫ് രാജ്യങ്ങളിലെ റിലീസ് കൂടി മുന്നിൽക്കണ്ട് തയ്യാറാക്കുന്നതാണ്. അതിനാൽ ചെറിയ പടങ്ങൾ തിയേറ്ററിലെത്തിയാലും ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഷൂട്ടിങ്ങ് പൂർത്തിയായ 49 സിനിമകൾ ഉണ്ടെന്നും ഇതെല്ലാം റിലീസ് ചെയ്യണമെങ്കിൽ നാല് മാസം വേണമെന്നും ആന്റോ ജോസഫ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more