മരട് നഗരസഭയില്‍ അധികാരത്തര്‍ക്കം; ഫ്‌ളാറ്റ് പൊളിക്കാന്‍ നിയോഗിച്ച പുതിയ സെക്രട്ടറിയ്‌ക്കെതിരെ ഭരണസമിതി
കൊച്ചി: മരട് നഗരസഭയില്‍ അധികാരത്തര്‍ക്കം. സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറി സ്‌നേഹില്‍ കുമാറിനെതിരെ നഗരസഭ ഭരണസമിതി രംഗത്തെത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്നാണ് ആരോപണം. ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി ഭരണസമിതിയെ അറിയിക്കുന്നില്ല. സ്‌നേഹില്‍ കുമാര്‍ ഫയലുകളില്‍ ഒപ്പിടുന്നില്ല തുടങ്ങിയ ആരോപണവും ഭരണസമിതി ഉന്നയിക്കുന്നു.
നഗരസഭയില്‍ ഭരണസ്തംഭനമെന്ന് കാണിച്ച് ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് ചേരും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനെ മരട് ഫ്‌ളാറ്റ് പൊളിക്കാനായി സര്‍ക്കാര്‍ മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല നല്‍കി നിയോഗിച്ചിരുന്നു. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കിയിരുന്നു.
WATCH THIS VIDEO:
VIDEO