|

മരട് ഫ്‌ളാറ്റുകള്‍ സ്‌ഫോടനം നടത്തി പൊളിക്കുന്നതിനുള്ള സമയക്രമമായി ; ആദ്യ സ്‌ഫോടനം ജനുവരി 11 ന് ; 95 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലുള്ള അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയക്രമമായി. ജനുവരി 11 രാവിലെ 11 മണിക്കാണ് ആദ്യ സ്‌ഫോടനം നടത്തുക. എച്ച് 2 ഒ ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുക.

11.30 ന് ആല്‍ഫ സെറീന്‍ ടവേഴ്‌സ് പൊളിക്കും. 12 ാം തിയ്യതി രാവിലെ 11 മണിക്ക് ജെയ്ന്‍ കോറല്‍ കോവ്, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിക്കും.

സ്‌ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികള്‍ മാറി നില്‍ക്കേണ്ടതുള്ളൂ എന്നാണ് കൊച്ചിയില്‍ ചേര്‍ന്ന മേല്‍നോട്ട സമിതിയോഗത്തില്‍ തീരുമാനമായത്. സ്‌ഫോടനം നടത്തുന്നതിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും വീടുകള്‍ക്കോ വസ്തുക്കള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നല്‍കുമെന്നും തീരുമാനമായിട്ടുണ്ട്. ആകെ 95 കോടി രൂപയുടേതാണ് ഇന്‍ഷൂറന്‍സ് തുക.

DoolNews Video

Video Stories