| Monday, 11th November 2019, 2:40 pm

മരട്: സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും; രണ്ട് ദിവസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും. ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനായി.
കൊച്ചിയില്‍ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്‌ളാറ്റ് പൊളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്.

ജനുവരി ഒന്‍പതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടതെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കാരണം മൂന്ന് ദിവസം കൂടി എടുത്ത് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനാണ് യോഗം തീരുമാനിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ കെട്ടിട്ടങ്ങളും ഒരേദിവസം തന്നെ പൊളിച്ചു തരാമെന്ന് സ്‌ഫോടനത്തിന് ചുമതലപ്പെടുത്തിയ കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചെങ്കിലും രണ്ട് ദിവസമായി കെട്ടിടങ്ങള്‍ പൊളിച്ചാല്‍ മതിയെന്നായിരുന്നു യോഗത്തിന്റൈ തീരുമാനം.

ജെയിന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ എഡിഫൈസും ആല്‍ഫ വെഞ്ചേഴ്‌സിന്റെ രണ്ട് ഫ്‌ളാറ്റുകള്‍ വിജയ് സ്റ്റീല്‍സും പൊളിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌ഫോടനത്തിലൂടെയാവും ഫ്‌ളാറ്റുകള്‍ പൊളിക്കുക.ഫ്‌ളാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. ആല്‍ഫ വെഞ്ചേഴ്‌സിന്റെ രണ്ട് ഫ്‌ളാറ്റുകള്‍, ഹോളിഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് ആദ്യദിവസം പൊളിക്കുക.

ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ ഹൗസിങ്ങും അടുത്ത ദിവസം പൊളിക്കും. എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുക. ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് 200 മീറ്റര്‍ പരിസരത്തുള്ളവരെ മാറ്റിതാമസിപ്പിക്കുക. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. പരിസരത്തെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കും.

Latest Stories

We use cookies to give you the best possible experience. Learn more