| Wednesday, 2nd October 2019, 5:06 pm

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ സമയം വേണമെന്ന് ഫ്‌ളാറ്റുടമകള്‍; സമയപരിധി നീട്ടി നല്‍കില്ലെന്ന് സബ്കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങികൊടുക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങില്ലെന്ന് ഫ്‌ളാറ്റുടമകള്‍. പുനരധിവാസം സാധ്യമാക്കാതെ ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങില്ലെന്നാണ് ഉടമകളുടെ നിലപാട്.

ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങിക്കൊടുക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫ്‌ളാറ്റുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റുകളില്‍ എത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒഴിയാനുള്ള സമയപരിധി 16ാം തിയ്യതി വരെ നീട്ടി നല്‍കണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലകളില്‍ നിന്ന് താഴെയിറക്കാന്‍ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും താമസക്കാര്‍ നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍ സമയപരിധി നീട്ടി നല്‍കില്ലെന്ന് അധികൃതര്‍ നേരത്തെ ഫ്‌ളാറ്റുടമകളെ അറിയിച്ചിരുന്നു.

ബുധനാഴ്ച മരടിലെത്തുന്ന സബ്കളക്ടറെ കണ്ട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനിരിക്കുകയായിരുന്നു ഫ്‌ളാറ്റുടമകള്‍. എന്നാല്‍ ഫ്‌ളാറ്റൊഴിഞ്ഞു പോവാനുള്ള സമയം നീട്ടി നല്‍കില്ലെന്നും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐ.എ.എസ് പറഞ്ഞു.

സമയപരിധി കഴിഞ്ഞാല്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും ഫ്‌ളാറ്റ് ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും സബ്കളക്ടര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒഴിഞ്ഞുപോകുന്ന ഫ്‌ളാറ്റുടമകള്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ താത്കാലിക താമസസൗകര്യങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്ന് ഫ്‌ളാറ്റുടമകള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തിയത്.

 

We use cookies to give you the best possible experience. Learn more