Advertisement
maradu Flat
മരട് ഫ്ളാറ്റുകളിലെ വൈദ്യുതി വിച്ഛേദനം; ജനറേറ്ററുകള്‍ എത്തിച്ച് ഫ്ളാറ്റ് ഉടമകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 26, 12:43 pm
Thursday, 26th September 2019, 6:13 pm

കൊച്ചി:മരട് ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചതിന് പിന്നാലെ ഫ്ളാറ്റുടമകള്‍ ജനറേറ്ററുകള്‍ എത്തിച്ചു. ഡീസല്‍ ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ചാണ് ഫ്ളാറ്റുടമകള്‍ പ്രതിഷേധം തുടരുന്നത്. വലിയ കാനുകളിലും മറ്റും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ മുന്നോടിയായാണ് നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ വൈദ്യുതിയും ജലവിതരണവും നിര്‍ത്തിവച്ചത്. കെ.എസ്.ഇ.ബി യ്ക്കു പുറമെ ജല അതോറിറ്റിയും നടപടികള്‍ എടുക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. സെപ്റ്റംബര്‍ 29-നകം ഉടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള പ്രവര്‍ത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം