ഫ്‌ളാറ്റ് പൊളിക്കല്‍ മരടില്‍ ഒതുങ്ങില്ല; മറ്റ് അനധികൃത നിര്‍മ്മാണങ്ങളും പൊളിക്കണമെന്നാവശ്യപ്പെട്ട് മരട് ഫ്‌ളാറ്റ് സംരക്ഷണ സമിതി കോടതിയിലേക്ക്
Kerala News
ഫ്‌ളാറ്റ് പൊളിക്കല്‍ മരടില്‍ ഒതുങ്ങില്ല; മറ്റ് അനധികൃത നിര്‍മ്മാണങ്ങളും പൊളിക്കണമെന്നാവശ്യപ്പെട്ട് മരട് ഫ്‌ളാറ്റ് സംരക്ഷണ സമിതി കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 10:43 am

താല്‍ക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ലഭിക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാട് സ്വീകരിച്ച് ഉടമകള്‍. കുടിവെള്ളവും വൈദ്യുതിയും ഉടന്‍ പുന:സ്ഥാപിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

പകരം നല്‍കുന്ന താമസസ്ഥലത്തിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും ബോധ്യപ്പെടുത്തണം.സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും ഉടമകള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം തങ്ങളുടെ ഫ്‌ളാറ്റുകള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരാ മറ്റ് അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഫ്‌ളാറ്റ് സംരക്ഷണ സമിതി. ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ മരടിലെ ഫ്‌ളാറ്റ് പൊളിക്കലില്‍ വിഷയം അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ചിട്ടുള്ള വേറെയും ഫ്‌ളാറ്റുകളും കെട്ടിടങ്ങളും കേരളത്തിലുണ്ട്. ഇവയുടെ വിശദ വിവരങ്ങള്‍ അടക്കം കാണിച്ചുള്ള ഹര്‍ജിയാണ് സമിതി നല്‍കുന്നതെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും.