| Friday, 27th September 2019, 12:26 pm

മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന് പൊളിക്കാനാകില്ലെങ്കില്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്തിമനഷ്ടപരിഹാരം 3 അംഗ സമിതി നിശ്ചയിക്കും. അത് നിയമലംഘനത്തിന്റെ കാരണക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണം. നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും പൊളിക്കല്‍ ഒക്ടോബര്‍ 9 നു ആരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒന്‍പതംഗ സംഘത്തെ രൂപീകരിച്ചു. എന്‍ജിനീയര്‍മാരായ ഇവരുമായി നാളെ സബ് കലക്ടര്‍ ചര്‍ച്ച നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ താല്‍പര്യപ്പെട്ട 15 കമ്പനികളുമായുള്ള ചര്‍ച്ചയും നാളെയാണ്.

നാലു ഫ്‌ലാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് വന്‍ പൊലീസ് സന്നാഹത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയായിരുന്നു. പാചകവാതക വിതരണവും ടെലിഫോണ്‍ ബന്ധവും നാളെ മുതല്‍ നിര്‍ത്തലാക്കും.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more