കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന് പൊളിക്കാനാകില്ലെങ്കില്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
അന്തിമനഷ്ടപരിഹാരം 3 അംഗ സമിതി നിശ്ചയിക്കും. അത് നിയമലംഘനത്തിന്റെ കാരണക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണം. നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും പൊളിക്കല്‍ ഒക്ടോബര്‍ 9 നു ആരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നാലു ഫ്‌ലാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് വന്‍ പൊലീസ് സന്നാഹത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയായിരുന്നു. പാചകവാതക വിതരണവും ടെലിഫോണ്‍ ബന്ധവും നാളെ മുതല്‍ നിര്‍ത്തലാക്കും.