കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചീഫ് സെക്രട്ടറി ഇന്ന് യോഗം വിളിച്ചുചേര്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയില്‍ വെച്ചാണ് യോഗം ചേരുക.
ഫ്‌ളാറ്റുകള്‍ക്ക് സമീപ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോയവരെ പുനരധിവസിപ്പിക്കുന്ന കാര്യങ്ങളും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞുപോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോയവര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ല. രേഖകള്‍ കൈപ്പറ്റിയാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കുന്നതുമായി സംബന്ധിച്ച് വിവരങ്ങള്‍ നഗരസഭയ്ക്ക് കൈമാറുവാന്‍ സാധിക്കുകയുള്ളു.
ഫ്‌ളാറ്റുകളുടെ പൊളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് സമീപവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫ്‌ളാറ്റിന്റെ സമീപത്തുനിന്നും 200 മീറ്റര്‍ അകലത്തിലുള്ളവരെയാണ് ഒഴിപ്പിക്കുക.