മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനിയും മാസങ്ങളെടുത്തേക്കും; ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൊളിച്ചേക്കും
Kerala News
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനിയും മാസങ്ങളെടുത്തേക്കും; ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൊളിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 7:55 am

കൊച്ചി: ക്രിസ്തുമസ് അവധിക്കാലത്ത് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേക്കും. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റേയും ഗതാഗത നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ ഈ കാലത്ത് നടക്കുമെന്ന വിലയിരുത്തലിലാണ് ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9ന് മുന്‍പാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്ക് നല്‍കാനാണ് വിദഗ്ദ സമിതി ശുപാര്‍ശ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും.