കൊച്ചി: പൊളിക്കുന്നതിനായി മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി. അടുത്ത ശനിയാഴ്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. ശനിയാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റിലെത്തിയത്.
ഹോളിഫെയ്ത്തില്‍ 1,471 ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നത്. എഡിഫിസ് കമ്പനിയാണ് ഇവിടെ പൊളിക്കാന്‍ തുടങ്ങുന്നത്. ഇവര്‍ തന്നെ പൊളിക്കുന്ന ജെയിന്‍, കായലോരം ഫ്‌ളാറ്റുകളിലും അടുത്ത ദിവസങ്ങളിലും പൊളിക്കല്‍ ആരംഭിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളാറ്റുകള്‍ വീഴുമ്പോഴുള്ള പ്രകമ്പനം അളക്കാന്‍ ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് രണ്ടുപേരെത്തി. ഫ്‌ളാറ്റുകളുടെ പരിസരത്ത് ആക്‌സിലറോമീറ്റര്‍, സ്‌ട്രെയിന്‍ ഗേജ് എന്നിവ സ്ഥാപിച്ചാണ് സംഘം പ്രകമ്പനം കൊള്ളിക്കുക.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രില്‍ നടത്താനാണ് തീരുമാനം. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ തലേ ദിവസം മോക്ഡ്രില്‍ നടത്തും. പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധാജ്ഞ പ്രഖ്യാപിക്കാനും യോഗം ചേര്‍ന്നിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
200 മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനും തീരുമാനമുണ്ട്. 2000 ആളുകളെയാണ് ഒഴിപ്പിക്കാനൊരുങ്ങുന്നത്.