കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിക്കുക.
പ്രശസ്ത എന്‍ജിനീയര്‍ എസ്ബി സര്‍വത്തെ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കൊച്ചിയില്‍ എത്തുന്നത്. 200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ളയാളാണ് സര്‍വത്തെ. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് ഇദ്ദേഹം.
അതേസമയം മരടിലെ ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്. കേസില്‍ മുന്‍ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ വ്യാഴാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത് അഷ്‌റഫ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ആയിരുന്നു. ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.