കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്‍ ഇന്ന്. നാളെയാണ് മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. സ്‌ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍ റണ്ണാണ് ഇന്ന് നടത്തുന്നത്.
പ്രകമ്പനത്തിന്റെ തോത് അളക്കാന്‍ എത്തിയ ഐ.ഐ.ടി സംഘം ഫ്‌ളാറ്റുകള്‍ക്ക് ചുറ്റും ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മരടിലെ മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നേതൃത്വം നല്‍കുന്നത് ജെറ്റ് ഡിമോളിഷന്‍സ് ആണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളാറ്റുകളില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. സുരക്ഷാ സംബന്ധമായ ക്രമീകരണങ്ങളാണ് ഇനി ബാക്കിയുള്ളത്. സ്‌ഫോടനം നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. സുരക്ഷാ അലാറങ്ങളും സ്‌ഫോടനം നടത്തുന്നിടത്ത് തയ്യാറാക്കിയിട്ടുണ്ട്.
രാവിലെ ഒമ്പത് മണി മുതലാണ് ട്രയല്‍ റണ്‍ ആരംഭിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിറച്ച സ്‌ഫോടക വസ്തുക്കളെ സ്‌ഫോടനം നിയന്ത്രിക്കുന്ന സ്ഥലവുമായി ബന്ധപ്പെടുത്തുന്ന ക്രമീകരണങ്ങളും നടത്താനുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മദ്രാസ് ഐ.ഐ.ടി സംഘം ഫ്‌ളാറ്റുകള്‍ക്ക് ചുറ്റും സ്‌ട്രെയിന്‍ ഗേജസ് സ്ഥാപിക്കുന്നതും നാളെയാണ്.