maradu Flat
മരടിലെ എച്ച്ടു ഒ നിലംപൊത്തി; 'സ്‌ഫോടനം വിജയകരം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 11, 06:14 am
Saturday, 11th January 2020, 11:44 am

കൊച്ചി: മരടിലെ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ഫ്‌ളാറ്റുകളില്‍ ആദ്യത്തേത് പൊളിച്ചു. എച്ച്ടു ഒ ഫ്‌ളാറ്റാണ് പൊളിച്ചത്. രണ്ടാമത്തെ സൈറണ്‍ വൈകിയാണ് മുഴങ്ങിയത്.11.18 നാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിച്ചത്.

നാവിക സേനയുടെ ഹെലികോപ്റ്റര്‍ നീങ്ങാനെടുത്ത സമയം മൂലം രണ്ടാമത്തെ സൈറണ്‍ വൈകിയാണ് മുഴങ്ങിയത്. പകല്‍ 11.17നാണ് ആദ്യ ഫ്‌ളാറ്റ് പൊളിച്ചത്.

ആദ്യത്തെ ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷം കാര്യമായ അപകടങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കായലിലേക്ക് അവശിഷ്ടങ്ങളൊന്നും തന്നെ വീണിട്ടില്ല.