കൊച്ചി: മരടില്‍ അനധികൃത ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു.അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മരട് പൊലീസ് നടപടികള്‍ തുടങ്ങി. കമ്പനി ഉടമകളെ പ്രതിയാക്കിയാണ് കേസെടുക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മരട് ഫ്ളാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് നല്‍കിയത്. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഉടമകളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫ്ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളിലേക്ക് നഗരസഭ നീങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്തുനല്‍കി.നോട്ടീസ് പതിക്കല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
WATCH THIS VIDEO: