ലോകകപ്പ് നടക്കുന്ന മൈതാനത്ത് ആണെങ്കിലും, സ്റ്റേഡിയത്തിന് പുറത്തേ കളികള്‍ കൊണ്ട് എന്നും വെള്ളിവെളിച്ചത്തിലാണ് അര്‍ജന്റീനന്‍ ഇതിഹാസ താരം ഡിയേഗോ മാറഡോണ. കഴിഞ്ഞ ദിവസം അര്‍ജന്റീന നൈജീരിയ മത്സരത്തിനിടെയുള്ള ആവേശപ്രകടനം കൊണ്ടാണ് മറഡോണ മാധ്യമങ്ങളില്‍ ഇടം പിടിച്ചതെങ്കില്‍ ഇന്ന് സെര്‍ജിയോ റാമോസിനോട് മാപ്പ് ചോദിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇടം പിടിക്കുന്നത്.
ALSO READ: അവള്‍ക്കൊപ്പം അടിയുറച്ച് മുപ്പത് പേര്‍ കൂടി; പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍
“”റാമോസിന് വേണമെങ്കില്‍ ഞാന്‍ മാപ്പ് പറയാന്‍ തയ്യാറാണ്. എന്നാല്‍ ഫുട്ബോളിനെപ്പറ്റിയുള്ള എന്റെ നിരീക്ഷണങ്ങള്‍ മാറ്റാന്‍ ഞാന്‍ ഒരുക്കമല്ല. അയാള്‍ നല്ല കളിക്കാരനാണ്. നല്ല നായകനാണ്. എന്നാല്‍ ഞാന്‍ സ്വതന്ത്രനായി ചിന്തിക്കുന്ന ആളാണ് എനിക്കെന്റെ അഭിപ്രായങ്ങളുണ്ട്. എന്നാലും സെര്‍ജിയോക്ക് വേദനിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു””
മാറഡോണ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഉറുഗ്വന്‍ പ്രതിരോധ നിര താരം ഡീഗോ ഗോഡിനേയും സെര്‍ജിയോ റാമോസിനേയും താരതമ്യം ചെയ്ത വിഷയത്തിലാണ് മാറഡോണ മാപ്പ് പറഞ്ഞത്.
ALSO READ: നിങ്ങളും എ.എം.എം.എ അംഗമാണ്, അഭിപ്രായങ്ങള്‍ ഉണ്ടാവണം: ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല
സെര്‍ജിയോ റാമോസിനേക്കാള്‍ മികച്ച താരം ഗോഡിന്‍ ആണെന്നായിരുന്നു മറഡോണ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് മറഡോണക്ക് മറുപടിയുമായി റാമോസും രംഗത്തെത്തി, നിങ്ങളേക്കാള്‍ മികച്ച താരം ലയണല്‍ മെസ്സി ആണെന്നായിരുന്നു റാമോസിന്റെ മറുപടി.
പരസ്പര വാഗ്വാദങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് മറഡോണ മാപ്പ് പറച്ചിലുമായി രംഗത്ത് വന്നത്.