ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്‌ളാറ്റുടമകള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാല്‍ ഫ്‌ളാറ്റ് ഉടമകളില്‍ പലരും സ്ഥലത്തില്ലെന്നും അതിനാല്‍ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്ന് ഉടമകള്‍ പറഞ്ഞു. അകത്ത് പ്രവേശിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു.
എന്നാല്‍, കായലോരം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവര്‍ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫളാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു.
അതിനിടെ നാളെ നഗരസഭയ്ക്കു മുന്നില്‍ തങ്ങള്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചിരുന്നു. തിരുവോണദിവസമായതിനാല്‍ പ്രതീകാത്മകമായി തൂശനില വിരിച്ചായിരിക്കും സമരമെന്ന് അവര്‍ പറഞ്ഞിരുന്നു.
മെയ് എട്ടിനാണ് ഫ്ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി പാലിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടും കോടതിയില്‍ എത്തിയിരുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.