നാളെ മുതല്‍ നിരാഹാരമെന്ന് ഫ്‌ളാറ്റുടമകള്‍, നിബന്ധനകള്‍ അംഗീകരിച്ചാല്‍ സ്വമേധയാ ഒഴിയാം
maradu Flat
നാളെ മുതല്‍ നിരാഹാരമെന്ന് ഫ്‌ളാറ്റുടമകള്‍, നിബന്ധനകള്‍ അംഗീകരിച്ചാല്‍ സ്വമേധയാ ഒഴിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 8:13 am

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്‌ളാറ്റുടമകള്‍. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്‌ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഒഴിയുന്നതിന് മുമ്പ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.

മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്. തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം. 2020 ഫെബ്രുവരി ഒമ്പതിനകം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെ സത്യവാങ് മൂലവും കോടതി അംഗീകരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുടമകളെ ദുരിത സ്ഥിതിയിലാക്കുക അല്ല കോടതിയുടെ ഉദ്ദേശമെന്നും തീരദേശമേഖലയിലെ നിയമ വിരുദ്ധ നിര്‍മാണങ്ങളും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളിലുമാണ് കോടതിയുടെ ആശങ്ക എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.