maradu Flat
മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് 12 മണിവരെ സാവകാശം; പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 01:06 pm
Thursday, 3rd October 2019, 6:36 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയാനുള്ള സമയപരിധി നീട്ടി. ഇന്ന് പന്ത്രണ്ട് വരെയാണ് സമരം അനുവദിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞുപോകണം എന്നായിരുന്നു നഗരസഭയുടെ നേരത്തെയുള്ള നിര്‍ദേശം.
എന്നാല്‍ സമയപരിധി നീട്ടിയതോടെ ഫ്‌ളാറ്റിലെ വൈദ്യുതിയും വെള്ളവും നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലുമായി 326 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 103 എണ്ണത്തില്‍ നിന്നുമാത്രമാണ് ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്.

മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്‌ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍ ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ