കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലെ ക്രമം മാറ്റിയേക്കും. ജനവാസം കുറഞ്ഞ സ്ഥലത്തെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്ന് നാട്ടുകാരുടേയും നഗരസഭയുടേയും ആവശ്യം മന്ത്രി എ.സി മൊയിദീന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചു. ഇതോടെ സമീപവാസികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനവാസം കുറഞ്ഞ സ്ഥലത്ത് ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ നാട്ടുകാരും മരട് മുനിസിപ്പാലിറ്റിയും മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇത് മന്ത്രി അംഗീകരിക്കുകയായിരുന്നു.
ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തകരാര്‍ സംഭവിക്കുന്ന വീടുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ വ്യക്തതയില്ലാത്തതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന മറ്റൊരു പ്രശ്‌നം. ഇതില്‍ വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
മരടിലുള്ള ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി ജനുവരി 11 രാവിലെ 11 മണിക്ക് ആദ്യ സ്ഫോടനം നടത്താനായിരുന്നു തീരുമാനം.
സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികള്‍ മാറി നില്‍ക്കേണ്ടതുള്ളൂ എന്നാണ് കൊച്ചിയില്‍ ചേര്‍ന്ന മേല്‍നോട്ട സമിതിയോഗത്തില്‍ തീരുമാനമായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ