| Thursday, 10th October 2019, 10:33 am

മരട്; നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ച് നഗരസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തയായി. പട്ടിക സര്‍ക്കാരിന് കൈമാറി. 241 പേരുടെ പട്ടികയാണ് പൂര്‍ത്തിയാക്കിയത്.

നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ ചേരാനിരിക്കുന്നതിനു മുന്നോടിയായാണ് നഗരസഭ നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളവരുടെ ഒരു പട്ടിക സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്. ഇത് പ്രകാരം 135 പേരാണ് നഗരസഭയില്‍ നിന്ന് ഉടമസ്ഥാവകാശം കൈപ്പറ്റിയിട്ടുള്ള ഫ്‌ളാറ്റുടമകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ 106 പേര്‍ ഫ്‌ളാറ്റുടമകളാണെന്ന് കാണിച്ച രേഖകളുമായി നഗരസഭയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് 241 പേരുടെ പട്ടിക നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് നിര്‍മാതാക്കളില്‍ നിന്നാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ പേരിലുള്ള 54 ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല.

പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ 30 എണ്ണത്തില്‍ ആരും ഇതു വരെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തുകയോ, രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഇന്ന് 11 മണിക്ക് നടക്കാനിരിക്കുന്ന സമിതിയുടെ ചര്‍ച്ചയില്‍ ഈ ലിസ്റ്റ് പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more