| Monday, 23rd September 2019, 7:10 pm

മരട് ഫ്‌ളാറ്റ്; സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം കോടതി വിശദമായി പരിശോധിച്ചു. എന്നാല്‍ സര്‍ക്കാരിന് കോണ്‍ക്രീറ്റായ ഒരു പ്ലാനുമില്ല എന്നാണ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വിധി നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും കോടതി പറഞ്ഞു.

ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം വേണമെന്ന ഹരജിയും സുപ്രീംകോടതി തള്ളി. സമീപവാസിയായ വ്യക്തി നല്‍കിയ ഹരജിയാണ് തള്ളിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീരങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീംകോടതി പുറപ്പെടുവിട്ട ഉത്തരവുകള്‍ നടപ്പാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more