| Saturday, 1st August 2020, 5:04 pm

രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ എം.പിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു. മാസങ്ങളായി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമര്‍ സിംഗ്.

കിഡ്‌നി രോഗം ബാധിച്ച് 2013 ല്‍ ദീര്‍ഘനാളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അമര്‍സിംഗ് 2016 ലാണ് തിരിച്ചെത്തിയത്.

എസ്.പിയില്‍ മുലായം സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന അമര്‍ സിംഗ് പിന്നീട് ബി.ജെ.പി അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. നോട്ടുനിരോധനത്തെ പ്രകീര്‍ത്തിക്കാനും അമര്‍സിംഗ് മറന്നിരുന്നില്ല.

2017ല്‍ രണ്ടാമതും സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് കോണ്‍ഗ്രസുമായി ചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതിനു ശേഷമാണ് പരസ്യമായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഭരണപദ്ധതികളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more