| Monday, 13th February 2017, 2:39 pm

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കൊരു മാതൃക പാഠം; ചിത്രത്തെ പുകഴ്ത്തി മാര്‍ ജോര്‍ജ് ആലഞ്ചേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിബു ജേക്കബ്ബിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ക്രൈസ്തവ കുടുംബങ്ങള്‍ക്കൊരു മാതൃക പാഠമാണ് നല്‍കുന്നതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.

എറണാകുളം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ഇന്നലെ വൈകീട്ട്് സഭാംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമൊരുക്കിയതിന് പിന്നാലെയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിപ്രായപ്രകടനം.

കുടുംബങ്ങള്‍ക്കുള്ള വലിയ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കുടുംബങ്ങളില്‍ ഉണ്ടായെക്കാവുന്ന തകര്‍ച്ചകള്‍ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നതെന്നും ചിത്രം വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


Dont Miss പനീര്‍ശെല്‍വം നന്ദികെട്ട ദ്രോഹി; മുഖ്യമന്ത്രി പദം വലിയൊരു കാര്യമായി കാണുന്നില്ലെന്നും ശശികല


സിനിമ കാണാന്‍ ജോര്‍ജ് ആലഞ്ചേരി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സഭാംഗങ്ങള്‍ക്കായി ചിത്രത്തിന്റെ അണിയറക്കാര്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

സിനിമ കാണാന്‍ പിതാവ് നേരിട്ട് ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ചിത്രം പ്രത്യേകമായി പ്രദര്‍ശിപ്പിച്ചതെന്ന് സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു.

സിനിമ കാണാന്‍ ആഗ്രമുണ്ടെന്നും എന്നാല്‍, തീയേറ്ററില്‍ പോയി കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന് ആലഞ്ചേരി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദര്‍ശനം ഒരുക്കിയതെന്നും ജിബു ജേക്കബ്ബ് പറയുന്നു.

We use cookies to give you the best possible experience. Learn more