| Tuesday, 25th July 2023, 9:57 am

ദുൽഖർ സൽമാൻ, മഖ്‌ബൂൽ സൽമാൻ എന്നീ പേരുകൾ മൂത്താപ്പ ഇട്ട പേരാണ്: മഖ്‌ബൂൽ സൽമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെയും ദുൽഖറിന്റെയും പേരിലെ ‘സൽമാൻ’ മമ്മൂട്ടി ഇട്ട പേരെന്ന് നടൻ മഖ്‌ബൂൽ സൽമാൻ. താനും ദുൽഖറും തമ്മിൽ പല കാര്യങ്ങളിലും സമാനതകൾ ഉണ്ടെന്നും താൻ ദുൽഖറിന്റെ ഫാൻ ആയതുകൊണ്ട് എല്ലാ സമാനതകളും നോക്കി വെക്കാറുണ്ടെന്നും മഖ്‌ബൂൽ പറഞ്ഞു. മീഡിയ വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുൽഖറിനെയും തന്റെയും പേരിലെ ‘സൽമാൻ’ എന്ന സെക്കൻഡ് നെയിമിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ കുടുംബത്തിൽ ‘സൽമാൻ’ എന്ന സെക്കൻഡ് നെയിം എനിക്കും ദുൽഖറിനും മാത്രമേയുള്ളു. അത്തരത്തിലുള്ള സിമിലാരിറ്റി ഞങ്ങൾക്ക് കുറെ കാര്യത്തിലുണ്ട്. ഞങ്ങളുടെ പിറന്നാൾ ഒരുമിച്ചാണ്, ജൂലൈ 20. എന്റെ ഉള്ളിൽ ഒരു ഫാൻ ബോയ് ഉള്ളതുകൊണ്ട് ഇത്തരത്തിലുള്ള സാമ്യതകൾ ഒക്കെ കണ്ടുപിടിക്കും.

ഞങ്ങൾ ഒരേ വർഷമാണ് സിനിമയിലേക്ക് വന്നത്. ദുൽഖറിന്റെ ആദ്യത്തെ സിനിമ സെക്കൻഡ് ഷോ, എന്റെ ഹീറോ ആയിട്ടുള്ള ആദ്യത്തെ പടം മാറ്റിനി. ഞങ്ങളുടെ രണ്ടുപേരുടെയും പടത്തിന്റെ പ്രൊഡക്ഷൻ ഒരേ ആളുകൾ ആയിരുന്നു. അസുരവിത്ത് ആയിരുന്നു എന്റെ ആദ്യത്തെ സിനിമ. നായകനായെത്തിയ ആദ്യത്തെ ചിത്രം മാറ്റിനി ആണ്. അങ്ങനെ ഒരുപാട് സിമിലാരിറ്റികൾ ഉണ്ട്.

മഖ്‌ബൂൽ സൽമാൻ ദുൽഖർ സൽമാൻ എന്നീ പേരുകൾ ഞങ്ങൾക്കിട്ടത് മൂത്താപ്പയാണ് (മമ്മൂട്ടി).

അഭിമുഖത്തിൽ സിനിമയിലെ നടന്മാർ തമ്മിലുള്ള താരതമ്യങ്ങളെപ്പറ്റിയും മഖ്‌ബൂൽ സംസാരിച്ചു. സിനിമ കുടുംബത്തിൽ നിന്നും വന്നതാണെങ്കിലും തന്നെ ആരും വീട്ടിലെ നടന്മാരുടെയൊപ്പം താരതമ്യം ചെയ്തിട്ടില്ലെന്നും പക്ഷെ സിനിമയിൽ പണ്ടുമുതൽക്കേ നടന്മാരെ തമ്മിൽ താരതമ്യം ചെയ്യുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വീട്ടിലുള്ളവരുമായി ആരും താരതമ്യം ചെയ്തിട്ടില്ല. ഞാൻ ഈ കുടുംബത്തിൽ നിന്നല്ല വരുന്നതെങ്കിലും താരതമ്യം ഉണ്ടാകും. എല്ലാ നടന്മാരുമായും അല്ലെങ്കിലും നമ്മളെ മറ്റുള്ളവർ താരതമ്യം ചെയ്യും. സിനിമ ബാക്ക്ഗ്രൗണ്ട് ഇല്ലാതെ വരുന്നവരുമായി നമ്മളെ താരതമ്യം ചെയ്യാറുണ്ട്.

ഞാൻ ഇതുവരെ ഇത്തരമൊരു സിനിമ ഫാമിലിയിൽ നിന്നും വന്നതാണെന്നുള്ള അഡ്വാന്റേജ്‌ മിസ്‌യൂസ്‌ ചെയ്തിട്ടില്ല. ആ സ്നേഹം നമുക്ക് കൂടി കിട്ടുന്നുണ്ട്. മൂത്താപ്പക്ക് കൊടുക്കുന്നതും ദുൽഖറിന് കൊടുക്കുന്നതുമായ സ്നേഹം നമുക്ക് കിട്ടാറുണ്ട്,’ മഖ്‌ബൂൽ പറഞ്ഞു.

Content Highlights: Maqbul Salman on Dulqer Salman and Mammootty

Latest Stories

We use cookies to give you the best possible experience. Learn more