| Monday, 1st June 2020, 5:40 pm

അമേരിക്കന്‍ പൊലീസ് ജീവനെടുത്ത കറുത്ത വര്‍ഗക്കാര്‍; കണക്കുകള്‍ പരിശോധിക്കുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ അമേരിക്കന്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കു നേരെ നടന്ന ആക്രമണങ്ങളും ചര്‍ച്ചയാവുന്നു.

ഇത്തരത്തില്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ അമേരിക്കന്‍ പൊലീസ് കൊലപ്പെടുത്തയവരുടെ കണക്കെടുത്തപ്പോള്‍ വ്യക്തമാവുന്നത് പൊലീസ് കൊലയ്ക്ക് ഇരയായവരില്‍ കൂടുതലും അമേരിക്കന്‍ ജനസംഖ്യയുടെ 13 ശതമാനം മാത്രം വരുന്ന ആഫ്രിക്കന്‍ അമേരിക്കാര്‍ ആണെന്നാണ്.

2013-2019 വരെയുള്ള കണക്കെടുമ്പോള്‍ കാലിഫോര്‍ണിയ, ടെക്‌സാസ്, ഫ്‌ളോറിഡ എന്നീ അമേരിക്കന്‍ സ്‌റ്റേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

കാലിഫോര്‍ണിയില്‍ ആകെ ജനസംഖ്യയുടെ 6.17 ശതമാനം മാത്രമാണ് കറുത്തവര്‍ക്കാരുടെ എണ്ണം. പൊലീസ് അക്രമണത്തില്‍ കൊലപ്പെട്ട കറുത്ത വര്‍ഗക്കാരുടെ ശരാശരി എണ്ണം ് 16 ശതമാനമാണ്.

ടെക്‌സസിലെ ആകെ കറുത്തവര്‍ഗക്കാരുടെ എണ്ണം എന്നത് ആകെ ജനസംഖ്യയുടെ 11.85 ശതമാനമാണ്. പൊലീസ് ക്രൂരതയ്ക്ക് ഇരയായ കറുത്തവര്‍ക്കാരുടെ അനുപാതം 22 ശതമാനമാണ്.

വെറും 1.6 ശതമാനം മാത്രം കറുത്ത വര്‍ഗക്കാര്‍ വസിക്കുന്ന ഉത്താഹില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി പൊലീസ് അതിക്രമത്തിന് ഇരയായവര്‍ പത്ത് ശതമാനമാണ്. മൊത്തത്തിലുള്ള ജനസംഖ്യ വെച്ചുനോക്കുമ്പോള്‍ മിനിസോട്ടയില്‍ ആകെ ജനസംഖ്യുടെ 20 ശതമാനം ആളുകളാണ് പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more