മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ “നാറ്റീവ് ബാപ്പയിലൂടെ” ശ്രദ്ധേയരായ മാപ്പിള ലഹള ടീമിന്റെ പുതിയ ആല്‍ബം “ഫ്യൂണറല്‍ ഓഫ് എ നാറ്റീവ് സണ്‍” യൂട്യൂബില്‍ റിലീസ് ചെയ്തു
മെയ് 20 നു വൈകുന്നേരം 7 മണിക്കായിരുന്നു റിലീസ്. കൊച്ചിയിലെ കഫെ പപ്പായയില്‍ ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ ആല്‍ബം റിലീസിങ്ങ് ചടങ്ങില്‍ പങ്കെടുത്തു.
മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ” ഫുണെറല്‍ ഓഫ് എ നാറ്റീവ് സണ്‍ ” ന്റെ സംഗീതം ബിജിപാല്‍ ആണ്. നാറ്റീവ് ബാപ്പയിലേതു പോലെ തന്നെ മാമുക്കോയ പ്രധാനവേഷത്തില്‍ സ്‌ക്രീനില്‍ എത്തുന്നു.
രാജ്യത്തു ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരതയ്ക്കും എതിരായ രൂക്ഷവിമര്‍ശനമാണ് വീഡിയോ ആല്‍ബത്തിന്റെ പ്രമേയം. ബൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള ഭരണകൂട ഭീകരതയാണ് ആല്‍ബത്തിന്റെ പശ്ചാത്തലം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും സംഗീത ആല്‍ബത്തിന് പ്രമേയമായിട്ടുണ്ട്.
രശ്മി സതീഷാണ് ഗാനം ആലപിച്ചത്. മാമുക്കോയയെ കൂടാതെ രശ്മി സതീഷും ഹാരിസും വീഡിയോയില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് വര്‍മ്മയും മുഹ്‌സിന്‍ പരാരിയും ഹാരിസ് സലീമും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുന്ന ” നാറ്റീവ് ബാപ്പ ” സോഷ്യല്‍ മീഡിയകളിലൂടെ അഞ്ചു ലക്ഷത്തിനടുത്ത് പേര്‍ ഇതുവരെ കണ്ടിട്ടുണ്ട്. ഏറെ നിരൂപക ശ്രദ്ധ നേടിയ സംഗീത ആല്‍ബമായിരുന്നു ഇത്.
നേറ്റീവ് ബാപ്പ ആസ്വാദനം വായിക്കാം: