00:00 | 00:00
മാഞ്ഞു തുടങ്ങുന്ന മാപ്പിള ഖലാസികൾ
റെന്‍സ ഇഖ്ബാല്‍
2018 Mar 19, 04:14 am
2018 Mar 19, 04:14 am

ഭീമമായ ഉരു കടലിൽ ഇറക്കി ഭാരം ചുമക്കുന്നതിൽ വൈദഗ്ദ്യം തെളിയിച്ചവരാണ് മാപ്പിള ഖലാസികൾ. പണ്ട് അനേകം ഉരു നിർമിച്ചു കൊണ്ടിരുന്ന ബേപ്പൂരിൽ നിന്ന് ഇന്ന് ഉരു നിർമ്മാണം മാഞ്ഞു കൊണ്ടിരിക്കുകയാണ്, കൂടെ അത് ഇറക്കാൻ സഹായിച്ച ഖലാസികളും. വലിയ മെഷീനുകൾ തോറ്റിടത്ത് വരെ ഖലാസികൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. തലമുറകളായി പകർന്നു വരുന്ന ഈ തൊഴിൽ ഇന്ന് അണഞ്ഞു പോയികൊണ്ടിരിക്കുകയാണ്. ഖലാസികളുടെ ഒരു തലമുറ ഇനി ഉണ്ടാവുമോ?