Kerala News
മാവോയിസ്റ് ഭീഷണി: പി.പി. സുനീറിന്റെയും തുഷാർ വെള്ളാപള്ളിയുടെയും സുരക്ഷ വർധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 13, 06:42 am
Saturday, 13th April 2019, 12:12 pm

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ൽ.​ഡി​.എ​ഫ്. സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​നെ​യും എ​ൻ​.ഡി​.എ. സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ​യും മാ​വോ​യി​സ്റ്റു​ക​ൾ ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വയനാട്ടിലെ സ്ഥാനാർത്ഥികളെ തട്ടികൊണ്ട് പോകാനോ ആക്രമണം നടത്താനോ ആണ് മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജൻസ് വകുപ്പ് പറയുന്നത്. വനത്തോട് അടുത്ത് കിടക്കുന്ന ഭാഗങ്ങളിൽ പ്രചാരണം നടത്തുമ്പോൾ സ്ഥാനാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

സ്ഥാനാർഥികളിൽ സു​നീ​റി​നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കും ഉള്ള സുരക്ഷ ഉടൻ ശക്തമാകും. രണ്ടുപേർക്കും പ്രത്യേകം ഗൺമാൻമാരെയും ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ വനത്തിനോട് ചേർന്ന ഭാഗങ്ങളിൽ പ്രചാരണം നടത്തുമ്പോൾ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.