തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് ഷൈന ഉടന്‍ തന്നെ ജയില്‍ മോചിതയാകും. പ്രതിചേര്‍ക്കപ്പെട്ട കേസുകളില്‍ ഷൈനക്ക് ജാമ്യം ലഭിച്ചതോടെയാണിത്. ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോഴും ജയിലിലാണ്.
ALSO READ: ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍
17 യു.എ.പി.എ കേസുകളാണ് ഷൈനയുടെ പേരില്‍ ചുമത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷൈന ജയിലിലാണ്. കേരളം, കര്‍ണാടകം ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് സംയുക്തമായാണ് രൂപേഷും ഷൈനയുമടക്കം അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിനടുത്ത് വെച്ചായിരുന്നു ഇവരുടെ അറസ്റ്റ്. മാവോയിസ്റ്റ് നേതാക്കളായ അനൂപ്,വീരമണി, കണ്ണന്‍ എന്നിവരാണ് രൂപേഷിനും ഷൈനക്കുമൊപ്പം അറസ്റ്റിലായത്.
മുന്‍ ഹൈക്കോടതി ഗുമസ്തയായ ഷൈനക്കും രൂപേഷിനും രണ്ട് മക്കളാണ്.