ജനങ്ങളെ ആശയപരമായും രാഷ്ട്രീയപരമായും സാക്ഷരരാക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ അവരെ പോരാട്ടത്തില്‍ അണിനിരത്താന്‍ കഴിയും. അങ്ങിനെ വരുമ്പോള്‍ ശത്രുക്കളെ ഒറ്റപ്പെടുത്താന്‍ കഴിയും. ഞങ്ങള്‍ ഇപ്പോഴും ചെറു പാര്‍ട്ടിയാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഞങ്ങളുടെ യഥാര്‍ഥ ശക്തി നിലകൊള്ളുന്നത് മാര്‍ക്‌സിസ്റ്റ് തത്വശാത്രത്തിലാണ്.
ഇന്ത്യയിലെ ആദിവാസി, ദളിത് മേഖലകളില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കോര്‍പറേറ്റ് ഭീമന്‍മാര്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാട്ടം നടത്തുകയാണ് മാവോവാദി പ്രസ്ഥാനങ്ങള്‍ . പലപ്പോഴും പോരാട്ടം രക്തരൂക്ഷിതമായ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. അടിസ്ഥാന ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം ഭരണകൂടം മാവോവാദികള്‍ക്കെതിരെ ഓപറേഷന്‍ ഗ്രീന്‍ഹണ്ട് എന്ന പേരില്‍ ആക്രമണത്തിന് ഒരുങ്ങുകയാണ്. സ്വന്തം ജനതക്ക് നേരെ ഭരണകൂടം നടത്തുന്ന യുദ്ധമെന്നാണ് ഗ്രീന്‍ഹണ്ട് വിശേഷിപ്പിക്കപ്പെടുന്നത്.
മാവോവാദികള്‍ മുന്നോട്ട വെച്ച ചര്‍ച്ചാ നിര്‍ദേശം പോലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞ സ്ഥിതിയാണുള്ളത്. മാവോയിസ്റ്റ് സ്വാധീനമുള്ള ഉത്തരേന്ത്യന്‍ വനപ്രദേശങ്ങളില്‍ സഞ്ചരിച്ച് സ്വീഡിഷ് എഴുത്തുകാരന്‍ ജാന്‍ മിര്‍ഡാലും എക്‌ണോമിക് ഏന്റ് പൊളിറ്റിക്കല്‍ വീക്കലി എഡിറ്റര്‍ ഗൗതം നവലേഖയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി മുപ്പല്ല ലക്ഷ്മണ്‍ ( ഗണപതി)മായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.
സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ താങ്കളുടെ സംഘടനയുടെ നിലപാടെന്താണ്?
ജനവിരുദ്ധമായ നീക്കങ്ങളാണ് ഇത്തരം സേനകളില്‍ നിന്നുണ്ടാവുന്നത്. ബംഗാള്‍ , ഒറീസ, ബീഹാര്‍ , ജാര്‍ഖണ്ഡ്, ഛത്തീസ്ഘഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 700,000-800,000 ഇടയില്‍ പോലീസ് ഉണ്ട്. ഇതില്‍ 25,000-300,000 സൈനികര്‍ ജനങ്ങള്‍ക്കെതിരെ വിന്യസിക്കപ്പെട്ടവയാണ്. ഇതിന് പുറമെ കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തിന്റെ 100,000 പേരെങ്കിലും ഈ ഭാഗത്ത് വിന്യസിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ഇടയില്‍ രൂപം കൊള്ളുന്ന രാഷ്ട്രീയ നീക്കങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇവയുടെ കര്‍ത്തവ്യം. ധാതുക്കള്‍ ചൂഷണം ചെയ്യുന്നതിന് ഇവര്‍ കാവല്‍ നില്‍ക്കുന്നു.
ചര്‍ച്ചക്ക് പകരം സര്‍ക്കാര്‍ ഓട്ടോമാറ്റിക് മിഷീന്‍ ഗണ്‍ പിടിച്ചാണ് നില്‍ക്കുന്നത്. ബുള്ളറ്റുകള്‍ ചീറിയടുക്കുമ്പോള്‍ എങ്ങിനെയാണ് ആയുധം വെച്ച് കീഴടങ്ങാനാവുക?. സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാവുന്നതിന് സംഘടന പ്രധാനമായും വെച്ച ഉപാധികള്‍ ഇവയാണ്. 1. ഞങ്ങള്‍ക്കെതിരെയുള്ള യുദ്ധം നിര്‍ത്തിവെക്കണം. 2. പാര്‍ട്ടിക്കെതിരെയുള്ള നിരോധനം നീക്കണം. 3. ഞങ്ങളുടെ സഖാക്കളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങളുടെ ജയില്‍ മോചിതരായ നേതാക്കള്‍ തന്നെ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
ചിയാങ് കൈഷക്കും മാവോയും ചേര്‍ന്ന് ചൈനയില്‍ രൂപീകരിച്ച യുനൈറ്റഡ് ഫ്രണ്ട് പിന്നീട് ചൈനയിലെ ദേശീയ ശക്തിയായി വളര്‍ന്നു. ഇന്ത്യന്‍ മാവോവാദി പ്രസ്ഥാനം അത്തരത്തില്‍ ഒരു ദേശീയ ശക്തിയായി വളരുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു?.
ചൈനയിലെ ലോങ് മാര്‍ച്ചിന്റെ സാഹചര്യമല്ല ഇപ്പോള്‍ . ന്യൂ ഡെമോക്രാറ്റിക് റെവല്യൂഷന്‍ (
എന്‍ ഡി ആര്‍ ) ഇന്ത്യയില്‍ നേരിടുന്നത്. 20ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ചൈനീസ് വിപ്ലവമുണ്ടായത്. അതിന് ശേഷം ലോകത്ത് നിര്‍ണായകമായ പല മാറ്റങ്ങളുമുണ്ടായി. ഒരു സോഷ്യലിസ്റ്റ് ക്യാംപ് ഉയിര്‍ത്തെഴുന്നേറ്റെങ്കിലും പിന്നീടത് തകര്‍ന്നു. രണ്ടാമതായി കൊളോണിയലിസത്തിന്റെ തകര്‍ച്ചക്ക് ശേഷം നിയോ കൊളോണിയലിസം രംഗത്തെത്തി. വിയറ്റ്‌നാം, കമ്പോച്ചിയ, ലാവോസ് എന്നിവിടങ്ങളിലെ വിപ്ലവത്തിന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് പാര്‍ലിമെന്ററി വ്യവസ്ഥ ഉരുത്തിരിഞ്ഞു. ലോക സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഉയര്‍ച്ചയും താഴ്ചയുമുണ്ടായി. എന്നാല്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. ചിലപ്പോള്‍ അതിന്റെ തീവ്രത കുറവായിരുന്നു. എന്നാല്‍ ഒരിക്കലും അവസാനിച്ചില്ല.
ഞങ്ങളുടെ ഏകീകൃത പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) രൂപീകൃതമായത് 2004 സെപ്തംബര്‍ ഒന്നിനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ (എ സി സി) എന്നിവ കൂടിച്ചേര്‍ന്നാണ് പാര്‍ട്ടിയുണ്ടാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ റിവിഷനിസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സഖാവ് ചാരു മജുംദാറും കന്‍ഹായ് ചാറ്റര്‍ജിയുമാണ് സംഘടനയുടെ സ്ഥാപക നേതാക്കളും അധ്യാപകരും. വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിശേഷിപ്പിക്കപ്പെട്ട നക്‌സല്‍ബാരി പ്രസ്ഥാനവും കര്‍ഷകരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പുതിയൊരു യുഗപ്പിറവിയായിരുന്നു.
1971 ഓടെ മാവോവാദി പ്രസ്ഥാനത്തില്‍ ആഭ്യന്തര ആശയ തര്‍ക്കങ്ങള്‍ ഉടലെടുത്തു. തന്ത്രപരമായ പരാജയം കാരണം പാര്‍ട്ടി ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു. ഭരണകൂട ഭീകരത, സംഘടനാ നഷ്ടങ്ങള്‍ , ശക്തമായ നേതൃത്വത്തിന്റെ അഭാവം എന്നിവയൊക്കെ ഇതിന് കാരണമായി. 1972ല്‍ ചാര്‍ മജുംദാറിന്റെ രക്തസാക്ഷിത്വത്തോടെ രാജ്യത്തുടനീളം നിരവധി നേതാക്കളയും പ്രവര്‍ത്തകരെയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അതേസമയം എം സി സി യുടെയും സായുധ വിപ്ലവ കര്‍ഷക സംഘങ്ങളുടെയും പോരാട്ടം കന്‍ക്‌സയില്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് പിന്നീട് ബിഹാറിലെക്കും ആസാമിലേക്കും ത്രിപുരയിലേക്കും പടര്‍ന്നു.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആശയപരമായും രാഷ്ട്രീപരവുമായും ഞങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ നല്‍കിയ അനുഭവങ്ങളിലൂടെ ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. പിന്നീട് 1978ലും 1980ലും സി പി ഐ എം എല്‍ പാര്‍ട്ടി യൂനിറ്റി(പി യു), സി പി ഐ(പീപ്പിള്‍സ് വാര്‍ ) സംഘടനകള്‍ രൂപം കൊണ്ടു. ഒരിക്കല്‍ കൂടി എം സി സി പി ഡബ്ല്യു, പി യു സംഘടനകള്‍ ഒരുമിച്ച് സായുധ വിപ്ലവ സംഘങ്ങളെ ഉണ്ടാക്കി. ആന്ധ്രയിലും ബീഹാറിലുമായിരുന്നു പ്രധാന പ്രവര്‍ത്തനം. 1980,90 കാലഘട്ടങ്ങളില്‍ ഞങ്ങള്‍ പാര്‍ട്ടിയെ സായുധ വിപ്ലവ സംഘം എന്ന നിലയില്‍ വളര്‍ത്തിയെടുത്തു. 2004ല്‍ ഈ പാര്‍ട്ടികളെല്ലാ ഒരുമിച്ച് ഒരു പൊതു വേദിക്ക് രൂപം കൊടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലായി ഞങ്ങള്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടായത്. വലതുപക്ഷ വ്യതിയാനവും പരിമിതമായ ശക്തിയും കാരണം മറ്റ് മാവോയിസ്റ്റ് സംഘടനകള്‍ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയാത്ത വിധം അശക്തരാണ്. പുതിയ ഡെമോക്രാറ്റിക് യുനൈറ്റഡ് ഫ്രണ്ടില്‍ തൊഴിലാളികളും കര്‍ഷകരും നഗര മധ്യവര്‍ഗവും ദേശീയ ബൂര്‍ഷ്വാസിയും ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യന്‍ ജനതയില്‍ ഉയര്‍ന്നുവരുന്ന വിപ്ലവ ചിന്തയെ പിഴുതെറിയാന്‍ ഭരണകൂടം ഞങ്ങളുടെ നേതാക്കളെ നോട്ടമിടുന്നുണ്ട്. എന്നാല്‍ ഏകീകൃത നേതൃത്വത്തിന് കീഴില്‍ ഞങ്ങള്‍ക്ക് ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ശക്തമായ പോരാട്ട നിരയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അല്ലാതിരുന്നാല്‍ എത്ര വലിയ ആശയമായാലും പരാജയപ്പെടും. ജനകീയ മുന്നേറ്റത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരു സായുധ പോരാട്ട സംഘം മാത്രമായി ഞങ്ങളെ ചുരുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
ശത്രുക്കളുടെ മേല്‍ എങ്ങിനെ വിജയം നേടാനാകുമെന്നാണ് നിങ്ങള്‍ കരുതുന്നത്?
ശത്രുക്കള്‍ക്കെതിരെ പോരാടുന്നതിന് നിരവധി പേര്‍ ഒരുക്കമാണ്. രണ്ട് തരത്തിലുള്ള യുനൈറ്റഡ് ഫ്രണ്ട് നിലവിലുണ്ട്. ജനങ്ങള്‍ക്കിടയിലുള്ളതും ജനങ്ങള്‍ക്കും ശത്രുക്കള്‍ക്കുമിടയിലുള്ളതും. രണ്ടാമത്തെ വിഭാഗം ശത്രുക്കള്‍ക്കിടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കും. രണ്ട് വിഭാഗത്തിനും പ്രത്യേക താല്‍പര്യവും ലോക വീക്ഷണവുമാണുള്ളത്. പ്രധാന ശത്രുവിനെതിരെയുളള പോരാട്ടത്തില്‍ ഇവര്‍ സംഖ്യപ്പെടുകയെന്നത് പ്രധാനമാണ്. പോരാട്ടവും ഐക്യവും യോജിച്ച് കൊണ്ട് പോവുകയെന്നതാണ് പ്രധാന പ്രശ്‌നം. ശത്രുക്കള്‍ ഒരിക്കലും ജനപക്ഷത്ത് നില്‍ക്കില്ല. ഞങ്ങള്‍ അധികാരത്തിലെത്തിയാലും സമൂഹത്തില്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും.
ജനങ്ങളെ ആശയപരമായും രാഷ്ട്രീയപരമായും സാക്ഷരരാക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ അവരെ പോരാട്ടത്തില്‍ അണിനിരത്താന്‍ കഴിയും. അങ്ങിനെ വരുമ്പോള്‍ ശത്രുക്കളെ ഒറ്റപ്പെടുത്താന്‍ കഴിയും. ഞങ്ങള്‍ ഇപ്പോഴും ചെറു പാര്‍ട്ടിയാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഞങ്ങളുടെ യഥാര്‍ഥ ശക്തി നിലകൊള്ളുന്നത് മാര്‍ക്‌സിസ്റ്റ് തത്വശാത്രത്തിലാണ്.
പക്ഷെ ഇതെങ്ങിനെ പ്രാവര്‍ത്തികമാക്കും?.
ശക്തമായ പോരാട്ട നിരയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അല്ലാതിരുന്നാല്‍ എത്ര വലിയ ആശയമായാലും പരാജയപ്പെടും. ജനകീയ മുന്നേറ്റത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരു സായുധ പോരാട്ട സംഘം മാത്രമായി ഞങ്ങളെ ചുരുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഞങ്ങളെ ചില പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ അത് മറികടക്കാനുള്ള തന്ത്രം ഞങ്ങള്‍ക്കുണ്ട്.
ശത്രുക്കളുടെ സൈനിക സാന്നിധ്യമുള്ള ഗ്രാമങ്ങളില്‍ പോലും വിപ്ലവ സംഘങ്ങള്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കെതിരെ ജനങ്ങളെ തിരിക്കാന്‍ സര്‍്ക്കാര്‍ ഗ്രാമ സുരക്ഷാ സിമിതികളെ ഉണ്ടാക്കി. എന്നാല്‍ ജനങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുകയാണ്. പുതിയ കേഡറുകള്‍ പോലും ഗ്രാമങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നു.
ലാല്‍ഗഢ് പ്രക്ഷോഭ കാലത്ത് ബുദ്ധിജീവികള്‍ ആദ്യം ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് അവരില്‍ ചിലര്‍ പിന്മാറുകയുണ്ടായി. ഇതെക്കുറിച്ച് എന്ത് പറയുന്നു?.
തുടക്കത്തില്‍ നഗര ബുദ്ധി ജീവികളില്‍ നിന്ന് ശക്തമായ പിന്തുണയായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. പോരാട്ടത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ അഭിപ്രായങ്ങള്‍ മാറിവന്നു. ബംഗാളില്‍ പൗരാവകാശ സംഘടനകളിലും നഗര പ്രദേശങ്ങളിലും ഞങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമില്ല. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും ബുദ്ധിജീവികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ബുദ്ധി ജീവികള്‍ ഞങ്ങളെ സഹായിക്കുന്നുണ്ടെങ്കില്‍ അത് ഗുണകരമാണ്. എന്നാല്‍ ഞങ്ങളുടെ സായുധ പോരാട്ടത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നത് മറ്റൊരു വിഷയമാണ്. ജനങ്ങളുടെ ഇടയില്‍ നിന്നുണ്ടാകുന്ന ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്. ഞങ്ങളുടെ അടിസ്ഥാന ആശയങ്ങളെ അംഗീകരിക്കാതിരിക്കുന്നവരായാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായവരായിരിക്കുമവര്‍ .
ശരിയായ പോരാട്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയില്‍ ജനാധിപത്യത്തെ നിങ്ങള്‍ എവിടെ പ്രതിഷ്ഠിക്കും.
പൗരന്റെ മൗലികാവകാശത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അധികാരത്തിലേക്ക് തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അവിടെ നിന്നും അവരെ തിരിച്ചു വിളിക്കാനും അധികാരമുണ്ട്. ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിയണം. ആ അവസ്ഥയില്‍ രാഷ്ട്രീയ പ്രതിയോഗികളെ കായികമായി പീഡിപ്പിക്കില്ല. ആര്‍ക്കും രാഷ്ട്രീയ വിമര്‍ശനത്തിനും അഭിപ്രായ വ്യത്യാസത്തിനും സ്വാതന്ത്ര്യമുണ്ടായിരിക്കും. പാര്‍ട്ടിയേക്കാള്‍ മുകളിലായി ഗ്രാമങ്ങളില്‍ വില്ലേജ് റവല്യൂഷണറി കമ്മിറ്റികളുണ്ടാകും.
കടപ്പാട്: റെഡിഫ്.കോം
കത്ത് വായിക്കാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക..