| Friday, 8th March 2019, 5:50 pm

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാണ്ടിക്കാട്: വയനാട് വൈത്തിരിയില്‍ പൊലീസ് കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.
മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിന് സമീപത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ബന്ധുക്കളും പ്രദേശവാസികളും പാര്‍ട്ടി അനുഭാവികളും മനുഷ്യാവകാശപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 2:45നാണ് മൃതദേഹം പാണ്ടിക്കാട്ടേക്ക് കൊണ്ടുപോയത്. വീടിന് സമീപം കനത്ത സന്നാഹമാണ് പൊലീസ് ഒരുക്കിയത്.

ചിത്രം കടപ്പാട്: ജെയ്‌സണ്‍ സി കൂപ്പര്‍ (ഫേസ്ബുക്ക്)

വീഡിയോ കടപ്പാട്: മാധ്യമം

വൈത്തിരിയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് വെടിവെയ്പില്‍ ജലീല്‍ കൊല്ലപ്പെട്ടത്. പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ട് മാനേജരും ജീവനക്കാരും ഇന്ന് വെളിപ്പെടുത്തിയിരുന്നു. ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്നുള്ള ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ വെളിപ്പെടുത്തലുണ്ടായത്.

We use cookies to give you the best possible experience. Learn more