കേരളത്തില്‍ പുതിയ രൂപത്തില്‍ ജാതിയും മതവും തിരിച്ചുവരുന്നുണ്ടെന്നും ബേബി പറഞ്ഞു.
തിരുവനന്തപുരം: നിലമ്പൂരിലെ മവോയിസ്റ്റ് വേട്ട നിര്‍ഭാഗ്യകരമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ഒളിപ്പോര് നടത്തുന്നവരെ വെടിവച്ചു കൊല്ലുകയല്ല വേണ്ടതെന്നും ബേബി പറഞ്ഞു. പൊലീസ് നടപടിയില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും എം.എ ബേബി പറഞ്ഞു.
കേരളത്തില്‍ പുതിയ രൂപത്തില്‍ ജാതിയും മതവും തിരിച്ചുവരുന്നുണ്ടെന്നും ബേബി പറഞ്ഞു.
ഭരണത്തെ ഗൗരവമായി കാണുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് തന്നെയുണ്ട്. അവര്‍ ജോലി ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയിലൂടെ മുന്നോട്ടു പോകുന്നു. തിരുത്താന്‍ സന്നദ്ധതയുള്ള സര്‍ക്കാരാണിത്. തിരുത്തപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തപ്പെടുമെന്നും ബേബി പറഞ്ഞു.
Read more: ആറളം കേസില്‍ നദീര്‍ ആറാം പ്രതി: തെളിവില്ലെന്ന മുന്‍നിലപാടില്‍ മലക്കംമറിഞ്ഞ് ഹൈക്കോടതിയില്‍ പൊലീസ്
എം.എം മണിയും മെഴ്‌സിക്കുട്ടിയമ്മയും രാജിവെക്കേണ്ട സാഹചര്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നില്ല. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു.
സി.പി.ഐ.എം.എല്‍, എസ്.യു.സി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ സി.പി.ഐ.എമ്മുമായും എല്‍.ഡി.എഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് മാറ്റത്തിന്റെ സൂചനയാണെന്നും ബേബി പറഞ്ഞു.
ആതിരപ്പള്ളി പദ്ധതിയെ പറ്റി ശാസ്ത്രജ്ഞരുടെ സംഘത്തെ വെച്ച് പഠനം നടത്തി തീരുമാനമെടുക്കണമെന്നും ബേബി പറഞ്ഞു.