ഭൂവനേശ്വര്‍: ഒഡീഷയിലെ കല്‍ഹാന്ദി ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജില്ലയിലെ വനമേഖലയായ ഗോല്‍മുണ്ട മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്ന് രാവിലെ ഗോല്‍മുണ്ട വനമേഖലയില്‍ ജില്ലാ പോലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വനത്തില്‍ തിരച്ചില്‍ നടത്തുന്ന സേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു.
നേരത്തെ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനനുസരിച്ചായിരുന്നു പോലീസ് നീക്കം നടത്തിയിരുന്നത്. സംഭവത്തില്‍ വെടിയുതിര്‍ത്ത മറ്റ് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തതായി പോലീസ് അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കനത്ത മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഗോല്‍മുണ്ട വന മേഖല. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളാണിത്.
നിലവില്‍ മാവോയിസ്റ്റ് വേട്ട ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ ശക്തമായ സൈനിക വിന്യാസം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.