തൃശൂര്‍: അട്ടപ്പാടി അഗളിമലയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണിവാസകത്തിന്റെ മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് സഹോദരങ്ങള്‍ പറഞ്ഞു. മൃതദേഹത്തില്‍ തൊടാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്നും അവര്‍ ആരോപിച്ചു. ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി തിരിച്ചറിഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, കാര്‍ത്തിക്കിനെ സഹോദരന്‍ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ത്തിക്കിന്റെ മുഖത്തും വെടിയേറ്റതിന്റെ അടയാളങ്ങളുണ്ട്. ക്രൂരമായി കൊന്നതാണെന്ന് മൃതദേഹം കണ്ടാല്‍ മനസിലാകുമെന്ന് കാര്‍ത്തിക്കിന്റെ സഹോദരന്‍ പറഞ്ഞു.
എന്നാല്‍ കൊലപ്പെട്ട അരവിന്ദന്റേയും രമയുടേയും മൃതദേഹങ്ങള്‍ കാണാന്‍ ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ല.
മണിവാസകത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ