ഏറ്റുമുട്ടല്‍ സിദ്ധാന്തങ്ങളെ അംഗീകരിക്കുന്നില്ല. രാഷ്ട്രീയ കുടിപ്പകയുടെ പേരിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും മമത ബാനര്‍ജി വ്യക്തമാക്കി. സംഭവം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ചും ആശങ്കയുയര്‍ത്തുന്നതാണെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
കൊല്‍ക്കത്ത: ഭോപാലില്‍ സിമിപ്രവര്‍ത്തകരെ പോലീസുകാര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജനങ്ങളുടെ മനസില്‍ സംശയങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി.
ഏറ്റുമുട്ടല്‍ സിദ്ധാന്തങ്ങളെ അംഗീകരിക്കുന്നില്ല. രാഷ്ട്രീയ കുടിപ്പകയുടെ പേരിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും മമത ബാനര്‍ജി വ്യക്തമാക്കി. സംഭവം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ചും ആശങ്കയുയര്‍ത്തുന്നതാണെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് സി.പി.ഐ.എം, കോണ്‍ഗ്രസും നേതാക്കളും രംഗത്തു വന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് ഭോപ്പാല്‍ ജയിലില്‍ നിന്നും തടവുചാടിയെന്ന് ആരോപിക്കപ്പെടുന്ന വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ സമീപ ഗ്രാമത്തില്‍ വെച്ച് പൊലീസ് കൊലപ്പെടുത്തിയത്.