| Friday, 18th August 2023, 11:52 am

കരിയറിന്റെ തുടക്കത്തില്‍ കളിയാക്കിയ പലരും ഇപ്പോള്‍ എന്റെ ഡേറ്റിന് വേണ്ടി നടക്കുന്നുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. കിങ് ഓഫ് കൊത്തയുടെ കഥ മനസില്‍ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ കൊമേര്‍ഷ്യല്‍ സിനിമ ആക്കി മാറ്റാമെന്ന് ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം പറഞ്ഞു. എ.ബി.എന്‍. എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയേറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് വലിയ സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിര്‍മാണ കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ നിര്‍മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിങ് ഓഫ് കൊത്ത.

അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും എനിക്ക് പ്രതീക്ഷകര്‍ ഒരുപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊത്തയിലെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ടെന്നും താരം പറഞ്ഞു. പാന്‍ ഇന്ത്യന്‍ തലത്തില്‍ നടക്കുന്ന പ്രൊമോഷനുകളില്‍ തന്റെ കരിയറിനെക്കുറിച്ചും താരം വെളിപ്പെടുത്തി.

കരിയറിന്റെ തുടക്കത്തില്‍ തന്നേയും തന്റെ സിനിമകളേയും കളിയാക്കിയ പലരും ഇപ്പോള്‍ തന്റെ ഡേറ്റിന് വേണ്ടി നടക്കുന്നുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ലോകവ്യാപകമായി ഓഗസ്റ്റ് 24ന് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി .എഫ്.എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ,സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Many people who humiliatesf me early in my career are now walking for my date, says Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more