| Saturday, 5th May 2018, 10:33 pm

ബി. ജെ. പി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അതിന് കഴിയില്ല: കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമെന്നും അവാര്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗായകന്‍ യേശുദാസിനെതിര സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം നടക്കുന്ന അധിക്ഷേപങ്ങള്‍ വൃത്തികേടാണെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേന്ദ്രന്‍ പറഞ്ഞു.

അസഹിഷ്ണുതയ്ക്ക് ഒരതിരുണ്ട്. ഇതിനു മുന്‍പും എത്രയോ കലാകാരന്‍മാര്‍ മന്ത്രിമാരുടെ കയ്യില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ബി. ജെ. പി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.


Also Read ദേശീയ പുരസ്‌ക്കാര വേദിയില്‍ നടന്നത് ജേതാക്കളെ നിരാശരാക്കിയതിന്റെ സ്വാഭാവിക പ്രതികരണം മാത്രം; ഇന്ദ്രന്‍സ്


ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. സുരേന്ദ്രന്‍ പറഞ്ഞു.

ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാല്‍ അതിന്റെ മറവില്‍ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാല്‍ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാനുള്ള പൗരൻറെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻറെ സവിശേഷത. അവാർഡുദാന ചടങ്ങ് ബഹിഷ്കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിൻറെ പേരിൽ യേശുദാസിനെപ്പോലെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയിൽ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മഹാവൃത്തികേടാണ്. അസഹിഷ്ണുതക്ക് ഒരതിരുണ്ട്. ഇതിനു മുൻപും എത്രയോ കലാകാരൻമാർ മന്ത്രിമാരുടെ കയ്യിൽനിന്ന് അവാർഡ് സ്വീകരിച്ചിട്ടുണ്ട്. ബി. ജെ. പി മന്ത്രിയുടെ കയ്യിൽനിന്ന് അവാർഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദർശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തിൽ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാൽ അതിൻറെ മറവിൽ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാൽ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കണം.

We use cookies to give you the best possible experience. Learn more